ഞാൻ ഒരു പ്രവാസി - റാഫി കൊല്ലം
പ്രവാസി"
ഞാൻ ഒരു കറവപ്പശു.
എല്ലാരും കറന്നു കൊണ്ടു പോയി.
ഇന്ന് എന്റെ അകിടിൽ നിന്നും ഒലിക്കുന്ന ചോരയ്ക്കു പോലും അവകാശികൾ .
ഒന്നുമില്ല എൻ കൈയിൽ എനിക്കായി കരുതി വെക്കാൻ .
ഉരുകി തിരുമി ജീവിതം മാത്രം .
എൻ ശിരസ്സിൽ തലോടി ആശ്വസിപ്പിക്കുവാൻ പോലുമില്ല ആരുമേ .
കഠിനവേദനയിലും ചിരിക്കുന്നു. ഞാൻ സഹിക്കുന്നു ഞാൻ .
അറിയുന്നു ഞാൻ എന്റെ അവസാനാ നാളുകൾ .
എങ്കിലും ചിരിക്കുന്നു .
എല്ലാം കുടുംബത്തിന് വേണ്ടി.
കറന്നോട്ടെ മതിയാവുവോളം .
ഒടുവിൽ
ആറടി മണ്ണെങ്കിലും തരുമോ ? .
എനിക്കായ്,.. റാഫി കൊല്ലം
No comments:
Post a Comment