Rafikollam
Sunday, 2 July 2017
ഞാൻ ഒരു പ്രവാസി - റാഫി കൊല്ലം
പ്രവാസി"
ഇന്ന് എന്റെ അകിടിൽ നിന്നും ഒലിക്കുന്ന ചോരയ്ക്കു പോലും അവകാശികൾ .
Tuesday, 4 October 2016
കൊല്ലംബൈപ്പാസ് അട്ടിമറിക്കാൻ രാഷ്ട്രീയ പ്രേരിതമായ ഗൂഡ നീക്കം :-യൂത്ത് കോൺഗ്രസ്സ്
കൊല്ലംബൈപ്പാസ് അട്ടിമറിക്കാൻ ഗൂഡ നീക്കം :-യൂത്ത് കോൺഗ്രസ്സ്
കൊല്ലം ബൈപ്പാസ്സ് അട്ടിമറിക്കാൻ രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം.ഇതിന് ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നു ഇതിൽ പ്രതിഷേധിച്ചു #യൂത്ത് #കോൺഗ്രസ്സ് #കൊല്ലം, #ഇരവിപുരം #നിയോജക #മണ്ഡലം #കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ #ജില്ലാ #കളക്ടറുടെ #വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ചും ധർണയും സംഘടിപ്പിച്ചു' DCC വൈസ് പ്രസിഡന്റ് സൂരജ് രവി ഉൽഘാടനം ചെയ്തു.

Saturday, 24 September 2016
കല്ലട ജലോത്സവ മുദ്രയ്ക്ക് ഇരുപത്തിയഞ്ച് വയസ്
കല്ലട ജലോത്സവ മുദ്രയ്ക്ക് ഇരുപത്തിയഞ്ച് വയസ്
91ലെ ഗള്‍ഫ് യുദ്ധത്തിന്റെ കെടുതികള്‍ നമ്മുടെ നാടും ഏറ്റുവാങ്ങിയ കാലം. ഈ പശ്ചാത്തലത്തിലാണ് 92ല്‍ കല്ലട ജലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നത്. അത് സമാധാനത്തിന്റെ അടയാളമാകണമെന്ന് സംഘാടകരുടെ നിര്‍ദ്ദേശം. അന്ന് എന്റെ കറുത്ത വരകള്‍ പതിഞ്ഞ കടലാസ് ജലോത്സവമുദ്രയായി കുറിയെടുക്കുന്നത് പ്രശസ്ത ചിത്രകാരന്‍ ജയപാലപ്പണിക്കരാണ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ആ സമാധാനപക്ഷി ഇന്നും ചിറകടിച്ച് പറക്കുന്നു. ഒലിവില കൊത്തിപ്പറക്കുന്ന വെള്ളരിപ്രാവും അതിന്റെ ശിരസിലെ കറുത്ത ചുണ്ടന്‍വള്ളങ്ങളും നിറങ്ങളോടും മത്സരിക്കുന്നു. ഈ ലോഗോയ്ക്കു കീഴെ ഏറെ ഇഷ്ടപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ കുറിച്ച വരികള്‍ മുദ്രയെ കൂടുതല്‍ ധന്യമാക്കുന്നു.
''ചുണ്ടന്‍ ഓര്‍മ്മിപ്പിക്കുന്ന ശിരോലങ്കാരവുമായി
സമാധാനത്തിന്റെ പിക്കാസോ പ്രാവ്...
ആകാശത്ത് മിഴിയൂന്നിയുള്ള ചിറകേറ്റം...
ചലനം സാധ്യമാക്കുന്ന ഈ രചന
ലോഗോയുടെ താല്ക്കാലികതയെ ഭേദിച്ച്
കവിതയിലേക്ക് പറക്കുന്നു...''
2016 ഒക്‌ടോബര്‍ 12ന് ഇത്തവണത്തെ ജലോത്സവം.
അന്ന് കല്ലടയാറ്റില്‍ മണ്‍ട്രോതുരുത്തിലെ മുതിരപ്പറമ്പില്‍ നിന്നും കാരൂത്തറക്കടവ് നെട്ടായത്തിലേക്ക് ചുണ്ടന്മാര്‍ വീണ്ടും മത്സരപ്പറക്കല്‍ നടത്തും...

Subscribe to:
Posts (Atom)